രാഹുൽഗാന്ധിയെ നിശബ്ദനാക്കാൻ കഴിയില്ല: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1280985
Saturday, March 25, 2023 11:22 PM IST
സുൽത്താൻ ബത്തേരി: രാഹുൽഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദനാക്കാൻ ആർക്കും കഴിയില്ലെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു. രാഹുൽഗാന്ധിയുടെ വാക്കുകളുടെ അർത്ഥം രാജ്യത്തെ ജനങ്ങൾക്കറിയാം. അഴിമതിക്കാർക്കെതിരേയാണ് അദ്ദേഹം സംസാരിച്ചത്. അനീതിക്കും ഫാസിസത്തിനും എതിരേയാണ് രാഹുലിന്റെ പോരാട്ടം. ജനാധിപത്യ സമൂഹം പരിധികളില്ലാതെ അദ്ദേഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും എംഎൽഎ പറഞ്ഞു.