ഉത്സവ നഗരിക്കു പുറത്ത് അവശനിലയിൽ കണ്ടെത്തിയ തൈലം വിൽപനക്കാരൻ മരിച്ചു
1279650
Tuesday, March 21, 2023 10:23 PM IST
മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവനഗരിക്ക് പുറത്ത് അവശനിലയിൽ കണ്ടത്തിയ തൈലം വിൽപനക്കാരൻ മരിച്ചു. കർണാടക ഹുൻസൂർ സ്വദേശി ഉന്നുവാണ്(32) ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഉത്സവ നഗരിയിൽ വിവിധയിനം തൈലങ്ങൾ വിറ്റുനടന്നിരുന്ന ഉന്നുവിനെ തിങ്കാളാഴ്ച വൈകുന്നേരമാണ് അവശനിലയിൽ കണ്ടെത്തിയത്. ചികിത്സയ്ക്കിടെയാണ് മരണം. കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഉന്നുവിന്റെ ഭാര്യ മക്കൾക്കൊപ്പം വീടുവിട്ടതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.