മരക്കൊന്പ് തലയിൽ വീണ് വയോധിക മരിച്ചു
1279649
Tuesday, March 21, 2023 10:23 PM IST
ഗൂഡല്ലൂർ: മരക്കൊന്പ് തലയിൽ വീണ് വയോധിക മരിച്ചു. ദേവാല വടമൂല അബ്ദുറഹ്മാന്റെ ഭാര്യ ഖദീജയാണ് (74)മരിച്ചത്. ഇന്നലെ സ്വന്തം കൃഷിയിടത്തിൽ തേയില ശേഖരിക്കുന്നതിനിടെയാണ് തലയിൽ മരക്കൊന്പ് പതിച്ചത്. തൽക്ഷണം മരിച്ചു. മക്കൾ: നസീർ, മുസ്തഫ.