കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
1265573
Monday, February 6, 2023 11:58 PM IST
മാനന്തവാടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മാനന്തവാടിയിൽ നടത്തി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയങ്ങളുമായി ഇടതു പക്ഷ സർക്കാർ മുന്പോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം ധാനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തെ ഒന്നാകെ തകർക്കുന്നതാണ്. സാധരണക്കാരന് മേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന ബജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും കൊടുകാര്യസ്ഥതയും കൊണ്ട് വിദ്യാഭ്യാസ മേഖലയെ മുച്ചൂടും മുടിക്കുകയാണ് രണ്ടാം പിണറായി സർക്കാർ ചെയ്യുന്നുന്നതെന്ന് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഷാജു ജോണ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൾ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം.ജി. ബിജു, കെ.ജി. ജോണ്സൻ, പി.എസ്. ഗീരീഷ് കുമാർ, എം.എം. ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.