കേരള ബജറ്റിൽ വയനാടിനോടുള്ള അവഗണനയ്ക്കെതിരേ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
1265570
Monday, February 6, 2023 11:58 PM IST
പുൽപ്പള്ളി: യൂത്ത് കോണ്ഗ്രസ് പുൽപ്പളളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബജറ്റിൽ വയനാടിനോടുള്ള അവഗണനയ്ക്കെതിരേ പുൽപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബജറ്റ് കോപ്പി പ്രവർത്തകർ കത്തിച്ചു. യൂത്ത് കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജു തോണിക്കടവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റിൻ പുൽപ്പള്ളി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സഫീർ പഴേരി, ലിജോ ജോർജ്, ഷിനോജ് ചേകാടി, രാജേഷ് കുന്നേൽ, സലിൽ സോസിയോ, സനു രാജപ്പൻ, ബിജോയ് ജോസ്, രവി ചേകാടി, കാളപ്പൻ ചേകാടി, തുടങ്ങിയവർ നേതൃത്വം നൽകി.