ക്വട്ടേഷൻ ക്ഷണിച്ചു
1264651
Saturday, February 4, 2023 12:01 AM IST
കൽപ്പറ്റ: പനമരം അഡീഷണൽ (പുൽപ്പള്ളി) സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിൽ പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന എട്ട് അങ്കണവാടികളിൽ ആർഒ വാട്ടർ പ്യൂരിഫയർ സിസ്റ്റം (ഏഴ് ലിറ്റർ ഇലക്ട്രിക്കൽ) സ്ഥാപിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ 10 ന് 4.30 നകം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐസിഡിഎസ് പനമരം അഡീഷണൽ, പുൽപ്പള്ളി പിഒ, 673579 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ സമർപ്പിക്കാം. ഫോണ്: 04936 240062.
മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ് മെഷിനറികളുടെയും യുടിഎം, സിടിഎം മെഷിനറികളുടെയും സർവീസിംഗ്, റിപ്പയറിംഗ് ആൻഡ് കാലിബ്രേഷൻ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 14 ന് ഉച്ചയ്ക്ക് ഒന്നിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gptcmdi.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്: 04936 247420.