ചുരത്തിൽ ഫീസ് വാങ്ങി പാർക്കിംഗ് അനുവദിക്കുന്നത് വെല്ലുവിളി: യൂത്ത് കോൺഗ്രസ്
1264071
Wednesday, February 1, 2023 11:37 PM IST
കൽപ്പറ്റ: പുതുപ്പാടി പഞ്ചായത്ത് ഫീസ് വാങ്ങി താമരശേരി ചുരത്തിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ. ഷിജു ഗോപാൽ അഭിപ്രായപ്പെട്ടു.
ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന കോഴിക്കോട് കളക്ടറുടെ ഉത്തരവ് നിലവിലുണ്ട്. എന്നിരിക്കെയാണ് പുതുപ്പാടി പഞ്ചായത്തിന്റെ തീരുമാനം. പാർക്കിംഗ് അനുവദിക്കുന്നത് ചുരത്തിൽ ഗതാഗതക്കുരുക്ക് വർധിക്കുന്നതിനു ഇടയാക്കും. ചുരത്തിൽ ബ്ലോക്കിൽ കുടുങ്ങുന്പോൾ സ്ത്രീകളും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും പ്രയാസപ്പെടുകയാണ്. ഇത് ഉത്തരവാദപ്പെട്ടവർ കാണണം.പുതുപ്പാടി പഞ്ചായത്ത് ഭരണസമിതി തീരുമാനം പുനഃപരിശോധിക്കണമെന്നു ഷിജു ആവശ്യപ്പെട്ടു.