കെഎസ്എസ്പിഎ സത്യഗ്രഹം ആരംഭിച്ചു
1264069
Wednesday, February 1, 2023 11:36 PM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തതുപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ പഞ്ചദിന സത്യഗ്രഹം തുടങ്ങി.
പെൻഷൻ, ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ് കിടത്തിച്ചികിത്സ നേടാത്തവർക്കും ബാധകമാക്കുക, മെഡിസെപിൽ കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആദ്യ ദിവസത്തെ സത്യഗ്രഹം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ കീഴ്ശേരി അധ്യക്ഷത വഹിച്ചു. വിപിനചന്ദ്രൻ, ജി. വിജയമ്മ, സി. ജോസഫ്, സണ്ണി ജോസഫ്, കെ. ശശികുമാർ, കെ.കെ. കുഞ്ഞമ്മദ്, രമേശൻ മാണിക്യൻ, ഗ്രേസി എന്നിവർ പ്രസംഗിച്ചു. കെ. സുരേന്ദ്രൻ, എൻ.ഡി. ജോർജ്, പി.കെ. സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.