പത്മശ്രീ ചെറുവയൽ രാമന് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ
1263516
Tuesday, January 31, 2023 12:01 AM IST
മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമന്റെ തറവാട്ടിലേക്ക് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. കേരളത്തിനും തനത് കർഷകർക്കും അഭിമാനമാണ് രാമേട്ടനെന്നും തനത് കൃഷിയും കാർഷിക സംസ്കാരവും അന്യംനിന്ന് തുടങ്ങിയ കാലത്ത് കൃഷിക്കായി ജീവിതം നീക്കിവച്ച കർഷകൻ കേരളത്തിന്റെ പൊതു സ്വത്താണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. നവാസ്, ട്രഷറർ ഉവൈസ് എടവെട്ടൻ, എ. ജാഫർ, ഷമീം പാറക്കണ്ടി, ഹാരിസ് കാട്ടിക്കുളം എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.