മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് സ്വീകരണം നല്കി
1263152
Sunday, January 29, 2023 11:22 PM IST
മക്കിയാട്: മെല്‍ബണ്‍ രൂപത നിയുക്ത ബിഷപ് മാര്‍ ജോണ്‍ പനന്തോട്ടത്തിലിന് നിരവില്‍പ്പുഴ സെന്റ് ഏലിയാസ് ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ജില്ലാ അതിര്‍ത്തിയായ മട്ടില്ലയത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ പള്ളിയിലേക്ക് ആനയിച്ചു. സെന്റ് ഏലിയാസ് പള്ളി വികാരി ഫാ.ജോയി കിഴക്കയില്‍, ട്രസ്റ്റിമാരായ ചിറക്കല്‍ ജോണ്സണ്, കിഴക്കാരക്കാട്ട് ജോയി, കുഞ്ഞോം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഉറുപ്പായില് ഷാജി, പഞ്ചായത്ത് അംഗം എം.എം. ചന്തുമസ്റ്റര് തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്കി.
പള്ളി വളപ്പില്‍ യോഗത്തില്‍ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വിശ്വാസി കിഴക്കാരക്കാട്ട് സെബാസ്റ്റ്യന്‍ ബിഷപിന് ബൊക്ക സമ്മാനിച്ചു. ഇടവകയുടെ ഉപഹാരം ട്രസ്റ്റി ജോയി കിഴക്കാരക്കാട്ട് നല്കി. തൊണ്ടര്‍നാട് പഞ്ചായത്ത് അംഗം എം.എം. ചന്തു, റിട്ട.പ്രധാനാധ്യാപകരായ കെ. സത്യന്, എം.ഐ. മോഹന്‍, മുള്ളോട്ട് വേണു, കുഞ്ഞോം എയുപി സ്കൂള്‍ അധ്യാപകന് പി. കേശവന്, മുന്‍ പഞ്ചായത്ത് അംഗം പി.എ. മൊയ്തുട്ടി, ആറങ്ങാടന്‍ ആലിക്കുട്ടി, അബിള്‍ ചക്കാലക്കല്‍, ജോസഫ് ഡൊമനിക്, ത്രേസ്യാമ്മ കുന്നത്ത്, ഷിജുവമ്മ പറമ്പില്‍, ജയേഷ് കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ പനന്തോട്ടത്തില്‍ അദ്ദേഹം വികാരിയായിരുന്ന ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് സന്ദേശം നല്കി.