ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കണം: ലോട്ടറി ട്രേഡേഴ്സ് യൂണിയൻ
1262619
Saturday, January 28, 2023 12:45 AM IST
കാവുംമന്ദം: സംസ്ഥാന ലോട്ടറികളുടെ മുഖവില കുറയ്ക്കുകയും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യണമെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ(എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഴുത്ത് ലോട്ടറി വിൽപന തടയുക, ലൈസൻസും അംഗീകൃത യൂണിയൻ കാർഡും ഇല്ലാതെ ലോട്ടറികൾ വിൽക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എം. ജമാൽ ഉദ്ഘാടനം ചെയ്തു.
എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി സി.എസ്. സ്റ്റാൻലി തിരിച്ചറിയിൽ കാർഡ് വിതരണം നിർവഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എം.വി. ബാബു, മണ്ഡലം സെക്രട്ടറി അഷ്റഫ് തയ്യിൽ, ലോക്കൽ സെക്രട്ടറി സത്യദാസ്, എൻ.കെ. അപ്പൂട്ടിനായർ, സത്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എസ്. ബിജു(പ്രസിഡന്റ്), സാജൻ അഞ്ചുകുന്ന്, മീനാക്ഷി(വൈസ് പ്രസിഡന്റ്), ഷിബു പോൾ(ജനറൽ സെക്രട്ടറി), പ്രജീഷ്, സൗമ്യ(ജോയിന്റ് സെക്രട്ടറിമാർ), കെ.കെ. സജീവൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.