ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ തിരുനാൾ
1262007
Wednesday, January 25, 2023 12:32 AM IST
പുൽപ്പള്ളി: ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും തിരുനാളിന് വികാരി ഫാ. ജോസ് വടയാപറന്പിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, പരേത അനുസ്മരണം സെമിത്തേരി സന്ദർശനം നടത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ഗാനപബജ, നൊവേന.
മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ കാർമികത്വം വഹിക്കും. 6.45 ന് ലദീഞ്ഞ്, പ്രദക്ഷിണം തൂപ്ര ക്ലാര നഗറിലേക്ക്, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 26 ന് 6.30ന് വിശുദ്ധ കുർബാന. 9.30 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ കാർമികത്വം വഹിക്കും. പ്രദക്ഷിണം, 11.45ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുനാൾ ദിനങ്ങളിൽ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും മറ്റ് നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.