കാ​രാ​പ്പു​ഴ റി​സ​ര്‍​വോ​യ​റി​ല്‍ കാ​ണാ​താ​യ സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, January 24, 2023 10:13 PM IST
ക​ല്‍​പ്പ​റ്റ: കു​ട്ട​ത്തോ​ണി മ​റി​ഞ്ഞ് കാ​രാ​പ്പു​ഴ റി​സ​ര്‍​വോ​യ​റി​ല്‍ കാ​ണാ​താ​യ ആ​ദി​വാ​സി സ്ത്രീ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വാ​ഴ​വ​റ്റ ഏ​ഴാം​ചി​റ ചീ​പ്രം കോ​ള​നി​യി​ലെ ബാ​ല​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (38) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് മീ​നാ​ക്ഷി റി​സ​ര്‍​വോ​യ​റി​ല്‍ വാ​ഴ​വ​റ്റ ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ച​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.