ആശുപത്രി ഉപകരണ ബാങ്ക് പ്രവർത്തനമാരംഭിച്ചു
1246127
Tuesday, December 6, 2022 12:03 AM IST
സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളജിൽ ആശുപത്രി ഉപകരണ ബാങ്ക് പ്രവർത്തനമാരംഭിച്ചു. പൂർവ വിദ്യാർഥി സംഘടനകളുടേയും കോളജിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനം തുടങ്ങിയത്. അപകടത്തിൽ പരിക്കേറ്റ് കിടപ്പിലാകുന്ന രോഗികൾക്ക് ഉപയോഗപ്പെടുന്ന ഉപകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നടപ്പുസഹായി മുതൽ ഓക്സിജൻ സിലിണ്ടർ വരെയുള്ള ഉപകരണങ്ങൾ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് അവരുടെ ഉപയോഗത്തിനായി സൗജന്യമായി നൽകുന്നതാണ് പദ്ധതി. ആവശ്യം കഴിഞ്ഞാൽ തിരികെ നൽകണം. ബത്തേരി ഭദ്രാസന ബിഷപ് ഗീവർഗീസ് മാർ ബർണാബാസ് ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കോളജ് ഗവേണിംഗ് ബോർഡ് സെക്രട്ടറി ജോർജ് മത്തായി നൂറനാൽ, പ്രിൻസിപ്പൽ ഡോ.പി.സി റോയി, റസിഡന്റ് മാനേജർ ജോണ് മത്തായി നൂറനാൽ, റെനി മാത്യൂസ്, മാത്യു എടയക്കാട്ട്, ഡോ. ജിപ്സണ് വി. പോൾ, ഡോ.ജെയിംസ് ജോസഫ്, സുനിൽ ജോണ്, മുഹമ്മദ് ആഷിക്, ബൈജു ഐസക് എന്നിവർ പ്രസംഗിച്ചു.