കാ​റി​ൽ വ​സ്ത്ര വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ
Monday, December 5, 2022 10:39 PM IST
മാ​ന​ന്ത​വാ​ടി: കേ​ള​കം സ്വ​ദേ​ശി​യാ​യ വ​സ്ത്ര വ്യാ​പാ​രി​യു​ടെ മൃ​ത​ദേ​ഹം വ​യ​നാ​ട് ക​ണി​യാ​ര​ത്ത് തീ​പ്പി​ടി​ച്ചു ന​ശി​ച്ച കാ​റി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​ള​കം മ​ഹാ​റാ​ണി ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ കേ​ള​കം നാ​ട്ടു​നി​ല​ത്തി​ൽ മാ​ത്യു​വാ​ണ്(56) മ​രി​ച്ച​ത്.

ക​ണി​യാ​രം ഫാ.​ജി.​കെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പത്തായിരുന്നു സംഭവം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കെ​എ​ൽ 58 എം 9451 ​ന​ന്പ​ർ കാ​ർ തീ​പ്പി​ടി​ച്ച നി​ല​യി​ൽ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ത്തി​നു ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.