ഐസിഡിഎസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
1244651
Thursday, December 1, 2022 12:22 AM IST
പുൽപ്പള്ളി: നെല്ലിക്കര അങ്കണവാടി അധ്യാപികയെ പൂതാടി അങ്കണവാടിയിലേക്ക് ഭരണകക്ഷിയുടെ താത്പര്യത്തിന് വേണ്ടി സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐസിഡിഎസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഭരണ സ്വാധീനം ഉപയോഗിച്ച് അങ്കണവാടി അധ്യാപികയെ സ്ഥലം മാറ്റിയ നടപടി പിൻവലിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് പി.പി. ആലി പറഞ്ഞു. എൻ.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് പി.എൻ. ശിവൻ, ഡിസിസി സെക്രട്ടറി എൻ.യു. ഉലഹന്നാൻ, മണി പാന്പനാൽ, സണ്ണി തോമസ്, സിജു പൗലോസ്, എൻ.കെ. കൃഷ്ണകുമാരി, എ.എഫ്. വിജയ, ഷേർളി പുൽപ്പള്ളി, മൃണാളിനി, പി.ഡി. ജോണി, നാരായാണ വാര്യർ, കെ.ജി. ബാബു, ജിനി തോമസ്, വിജയസുധ, സുമംഗല, ഗീത എന്നിവർ പ്രസംഗിച്ചു.