കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Wednesday, October 5, 2022 11:05 PM IST
ക​ൽ​പ്പ​റ്റ: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ക്ക​വ​യ​ൽ കൈ​പ്പാ​ടം കോ​ള​നി​യി​ലെ മാ​ധ​വ​നാ​ണ്(69) ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ കാ​ക്ക​വ​യ​ൽ വി​ജ​യ ബാ​ങ്കി​നു സ​മീ​പ​മാ​ണ് മാ​ധ​വ​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. മാ​ധ​വ​നെ വ​ഴി​യോ​ര​ത്തു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യ​ത്. മാ​ധ​വ​ന്‍റെ ഭാ​ര്യ നേ​ര​ത്തേ മ​രി​ച്ച​താ​ണ്. മൂ​ന്നു മ​ക്ക​ളു​ണ്ട്. മാ​ധ​വ​ന്‍റെ കു​ടും​ബ​ത്തി​നു 10 ല​ക്ഷം രൂ​പ സ​മാ​ശ്വാ​സ​ധ​ന​വും ആ​ശ്രി​ത​രി​ൽ ഒ​രാ​ൾ​ക്കു ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നു ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു.