കാർഷിക സെമിനാർ സംഘടിപ്പിച്ചു
1225717
Thursday, September 29, 2022 12:10 AM IST
കൽപ്പറ്റ: കർഷകർക്ക് സബ്സിഡിയോടെ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ബത്തേരി ബ്ലോക്കിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു.
അമ്മായിപ്പാലം പഴം പച്ചക്കറി മാർക്കറ്റ് ഹാളിൽ നടന്ന സെമിനാർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സകറിയ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് വർക്ക് സൂപ്രണ്ട് എ. യൂനുസ്, കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി ജില്ലാ കോർഡിനേറ്റർ സ്റ്റെഫിൻ എന്നിവർ ക്ലാസെടുത്തു. നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു.
കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ്എംഎഎം), സൂക്ഷ്മ ജലസേചന പദ്ധതി (പിഎംകഐസ്വൈപിഡിഎംസി), കാർഷിക വികസന ഫണ്ട് (എഐഎഫ്) പദ്ധതികളുടെ ഭാഗമായി കർഷകർക്കിടയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി വിശദീകരണവും ഡീലർ മാനുഫാക്ചേർസ് മീറ്റും നടത്തി.