പി.പി.എ. കരീം ഇനി ഓർമ
1224015
Friday, September 23, 2022 11:58 PM IST
കൽപ്പറ്റ: സ്വകാര്യ യാത്രയ്ക്കിടെ വ്യാഴാഴ്ച മൈസൂരുവിൽ ഹൃദയാഘാതത്തെത്തുടർന്നു മരിച്ച മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായ പി.പി.എ. കരീമിനു ജൻമനാടിന്റെ വിട. മൈസൂരു ജയദേവ ആശുപത്രിയിൽനിന്നു വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ മുക്കിൽപീടികയിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ മേപ്പാടി ഡബ്ല്യുഎംഒ സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം പതിനൊന്നരയോടെ ടൗണ്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിച്ചു.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, എം.സി. മായിൻഹാജി, സി. മമ്മൂട്ടി, കെ.എം. ഷാജി, സി.പി. ചെറിയമുഹമ്മദ്, നാലകത്ത് സൂപ്പി, എം.എ. റസാഖ്, കുറുക്കോളി മൊയ്തീൻ എംഎൽഎ, പി.കെ. ഫിറോസ്, പി. ഇസ്മയിൽ, സുഹറ മന്പാട് തുടങ്ങിയ മുസ്്ലിംലീഗ് നേതാക്കൾ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.കെ. ശശീന്ദ്രൻ, പി. ഗഗാറിൻ, എൻ.ഡി. അപ്പച്ചൻ, പി.കെ. മൂർത്തി, ഇ.ജെ. ബാബു, കെ.കെ. ഏബ്രഹാം, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, സംഷാദ് മരക്കാർ, ടി.കെ. നസീമ, വി.എ. മജീദ്, കെ.കെ. വിശ്വനാഥൻ, പി.പി. ആലി, പി.ടി. ഗോപാലക്കുറുപ്പ്, ഗോകുൽദാസ് കോട്ടയിൽ, പി.കെ. അബ്ദുറഹ്മാൻ, നസീമ മാങ്ങാടൻ, പി. ബാലൻ, എ.കെ. റഫീഖ്, കൈയെംതൊടി മുജീബ്, ഓമന രമേശ്, കെ.ഇ. വിനയൻ, സി. അസൈനാർ, കാട്ടി ഗഫൂർ, ബീന വിജയൻ, എൻ.സി. പ്രസാദ്, വി.പി. ശങ്കരൻ നന്പ്യാർ, യു. കരുണൻ, വിജയൻ ചെറുകര, എൻ.ഒ. ദേവസി, കെ.കെ. ഹംസ, പി.കെ. അനിൽകുമാർ, കെ.ജെ. ദേവസ്യ, വി. ജോണ്‍ ജോർജ്, പി. സലാം, എൻ. ശിവരാമൻ, പ്രവീണ്‍ തങ്കപ്പൻ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.