തി​രു​വ​മ്പാ​ടി: കാ​ട്ടാ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. ഓ​ളി​ക്ക​ൽ മ​ങ്ങാ​ട്ട് സി​ജോ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് കൃ​ഷി​യി​ട​ത്തി​ലെ തെ​ങ്ങ്, ക​മു​ക്, ജാ​തി, കൊ​ക്കൊ, വാ​ഴ, ക​പ്പ മു​ത​ലാ​യ​വ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു.തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​ന് വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബോ​സ് ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി മാ​ളി​യേ​ക്ക​ൽ, ഉ​റു​മി വാ​ർ​ഡ് മെ​മ്പ​ർ ലി​സി സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.