മെറിറ്റ് ഡേ സംഘടിപ്പിച്ചു
1565507
Saturday, June 7, 2025 5:33 AM IST
മുക്കം: 178 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും 46 വിദ്യാർഥികൾ ഒന്പത് വിഷയങ്ങൾക്കും എപ്ലസ് നേടി സംസ്ഥാനത്ത് തന്നെ മികച്ച വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ വേറിട്ടതായി.
മുഴുവൻ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾ തന്നെയാണ് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉപഹാരം നൽകിയത്. പരിപാടി നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷനായി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അനുമോദന പ്രസംഗം നടത്തി.
വാർഡ് മെമ്പർ വി. ഷംലൂലത്ത്, പ്രിൻസിപ്പാൾ എം.എസ്. ബിജു, എസ്.എ. നാസർ, ഉമ്മാച്ചക്കുട്ടി, നാസർ കാരങ്ങാടൻ, സി. മഹ്ജൂർ, കെ.പി. മുഹമ്മദ്, ഷരീഫ് അമ്പലക്കണ്ടി, മുഹമ്മദലി കുനിയിൽ പ്രസംഗിച്ചു.