കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത്‌ ത​ല പെ​യി​ന്‍റിം​ഗ്, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​തോ​മ​സ് മേ​ലാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും മു​ൻ ചി​ത്ര​ക​ലാ​ധ്യാ​പ​ക​നു​മാ​യ സി​ഗ്നി ദേ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജി​ബി​ൻ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി തൂ​ങ്കു​ഴി, സു​ജി​ത് ജോ​സ​ഫ്, ജോ​ബി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ മു​റ​മ്പാ​ത്തി ജി​എ​ൽ​പി, തെ​യ്യ​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ്സ് എ​ൽ​പി, കൂ​ട​ത്താ​യി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ൾ വി​ജ​യി​ക​ളാ​യി.