കു​ള​ത്തു​വ​യ​ൽ: സം​സ്ഥാ​ന സ്കൂ​ൾ ഒ​ളിം​പി​ക്സി​ൽ കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും സ്വ​ർ​ണ തി​ള​ക്ക​ത്തി​ൽ. സ​ബ്ജൂ​ണി​യ​ര്‍ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 200, 400, 600, മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ലും 4 x100 റി​ലേ മ​ത്സ​ര​ത്തി​ലും അ​ൽ​ക്ക ഷി​നോ​ജ് സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി വ്യ​ക്തി​ഗ​താ ചാ​മ്പ്യ​നാ​യി.

അ​ൽ​ക്ക​യു​ടെ ഈ ​മി​ക​ച്ച നേ​ട്ടം സ്കൂ​ളി​ലും നാ​ടി​നും അ​ഭി​മാ​ന​മാ​യി. കൂ​രാ​ച്ചു​ണ്ട് പു​ളി​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ അ​ൽ​ക്ക സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചേ​റ്റാ​നി​യി​ൽ ഷി​നോ​ജ് - ജി​തി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ബ് ജൂ​ണി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം അ​ഞ്ച് കി​ലോ​മീ​റ്റ​ർ ന​ട​ത്ത മ​ത്സ​ര​ത്തി​ൽ ഇ​തേ സ്കൂ​ളി​ലെ ആ​ദി​ത് വി. ​അ​നി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി.

കൂ​ടാ​തെ സ​ബ്ജൂ​ണി​യ​ര്‍ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ശ്രീ​ദേ​വ് ച​ന്ദ്ര​ന് വെ​ള്ളി മെ​ഡ​ലും 200 മീ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ജി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ക​നും ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് മീ​റ്റ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വു​മാ​യ കെ.​എം.​പീ​റ്റ​ർ, സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പി​ക സി​നി ജോ​സ​ഫ്, പ​രി​ശീ​ല​ക​നാ​യ വി​ജ​യ​ൻ എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഈ ​മി​ക​ച്ച നേ​ട്ടം സ്കൂ​ൾ കൈ​വ​രി​ച്ച​ത്.