മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണം: കേരള കോൺഗ്രസ് -എം
1478430
Tuesday, November 12, 2024 6:22 AM IST
പേരാമ്പ്ര : മുനമ്പം നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മുതുവണ്ണാച്ച അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ സുരേന്ദ്രൻ പാലേരി, ബോബി ഓസ്റ്റിൻ, മണ്ഡലം പ്രസിഡന്റുമാരായ ജോസുകുട്ടി പുരയിടത്തിൽ, മനോജ് പാലേരി, പ്രഫഷണൽ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബേബി കൂനന്താനം, അഡ്വ. വി.വി. ടോമി, ബാബു പള്ളിത്താഴത്ത്, എൽസി വീട്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം, മണ്ഡലം വാർഡ് കോർ കമ്മിറ്റികൾ രൂപീകരിച്ചു.