കോ​ട​ഞ്ചേ​രി: മു​ന​മ്പം വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മ​ത​വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ച്ച് വോ​ട്ട് ത​ട്ടാ​നു​ള്ള ശ്ര​മം രാ​ജ്യ​ത്തി​ന് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം നെ​ല്ലി​പ്പൊ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന​മ്പം വി​ഷ​യ​ത്തി​ൽ മു​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​ണ് പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ച​ട​ങ്ങി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ്, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​ഗ്ര​ഹ മ​നോ​ജ്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി നീ​ർ​വേ​ലി​ൽ, വി​ത്സ​ൺ ത​റ​പ്പേ​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, സാ​ബു മ​ന​യി​ൽ, റോ​സ​മ്മ തോ​മ​സ്, ആ​ഗ​സ്തി പ​ല്ലാ​ട്ട്, കെ.​എ​സ്. തോ​മ​സ് കൈ​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.