കൈ​യ​ടിനേ​ടി ഗോ​ട്ടി​പ്പു​വ നൃ​ത്താ​വ​ത​ര​ണം
Friday, July 5, 2024 4:55 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ സൊ​സൈ​റ്റി ഫോ​ർ ദ ​പ്ര​മോ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ആ​ൻ​ഡ് ക​ൾ​ച്ച​ർ എ​മം​ഗ​സ്റ്റ് യൂ​ത്തി​ന്‍റെ(​സ്പി​ക്മാ​ക്കെ) വ​യ​നാ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ട്ടി​പ്പു​വ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

ഭു​വ​നേ​ശ്വ​റി​ലെ ന​ക്ഷ​ത്ര ഗു​രു​കു​ല​ത്തി​ലെ കു​ട്ടി​ക​ളാ​ണ് നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ഒ​ഡീ​ഷ​യി​ലെ പാ​ര​ന്പ​ര്യ നൃ​ത്ത​മാ​ണ് ഗോ​ട്ടി​പ്പു​വ. 15 വ​യ​സി​ൽ താ​ഴെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ പെ​ണ്‍​വേ​ഷം കെ​ട്ടി​യാ​ണ് നൃ​ത്ത​മാ​ടു​ന്ന​ത്.

നൃ​ത്താ​വ​ത​ര​ണ​വും സ്പി​ക്മാ​ക്കെ​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​വോ​ദ​യ വി​ദ്യാ​ല​യം പ്രി​ൻ​സി​പ്പ​ൽ വി.​വി. സൗ​ദാ​മി​നി നി​ർ​വ​ഹി​ച്ചു. സ്പി​ക്മാ​ക്കെ സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഗി​ൽ പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​എം. ജോ​സ്, വി. ​വീ​ണ, ന​ക്ഷ​ത്ര ഗു​രു​കു​ലം ഡ​യ​റ​ക്ട​ർ ബി​ജ​യ് സാ​ഹു, സ്പി​ക്മാ​ക്കെ ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. പ​വി​ത്ര​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സി. ​ജ​യ​രാ​ജ​ൻ, എം. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.