148.05 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, July 5, 2024 4:55 AM IST
കാ​ട്ടി​ക്കു​ളം: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കാ​റി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 148.05 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.

കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി കി​ഴ​ക്കോ​ത്ത് പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​ബീ​ബ് റ​ഹ് മാ​ൻ(45), മ​ല​പ്പു​റം ഏ​റ​നാ​ട് മ​ത്ത​ങ്ങാ​പൊ​യി​ൽ പി. ​ദി​പി​ൻ(36)​എ​ന്നി​വ​രെ​യാ​ണ് തി​രു​നെ​ല്ലി എ​സ്ഐ മി​നി​മോ​ൾ, എ​സ്ഐ ഗ്രേ​ഡ് സ​ജി​മോ​ൻ പി. ​സെ​ബാ​സ്റ്റ്യ​ൻ, എ​എ​സ്ഐ മെ​ർ​വി​ൻ ഡി​ക്രൂ​സ്, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​നൂ​പ്,

ജ​യ്സ​ണ്‍, ജി​ൽ​ജി​ത്ത്, സു​ഷാ​ദ്, ഡ്രൈ​വ​ർ സി​പി​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പം പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.