ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്
Friday, July 5, 2024 4:55 AM IST
നാ​ദാ​പു​രം: ക​ണ്ടി​വാ​തു​ക്ക​ൽ മ​ല​യി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്. പേ​രാ​മ്പ്ര അ​രി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ നെ​ടി​യ പ​റ​മ്പ​ത്ത് റാ​ഫി (28), വ​രി​ക്ക​പ്പു​റ​ത്ത് ക​ണ്ടി വൈ​ശാ​ഖ് (28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ര​ണ്ട് പേ​ർ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന നാ​ട്ടു​കാ​ർ റോ​ഡി​ൽ നി​ന്ന് ഏ​റെ താ​ഴ്ച്ച​യു​ള്ള പ​റ​മ്പി​ൽ നി​ന്നും ക​ര​ച്ചി​ൽ കേ​ട്ട് നോ​ക്കി​യ്യ​പ്പോ​ഴാ​ണ് പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ക​ണ്ട​ത്.

സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ട് പോ​യി.