അ​ധ്യാ​പ​ക​ന്‍റെ ധീ​ര​ത​യി​ൽ ര​ക്ഷ​പ്പെ​ട്ട​ത് ര​ണ്ട് യു​വാ​ക്ക​ൾ
Thursday, October 6, 2022 12:05 AM IST
മു​ക്കം: അ​ധ്യാ​പ​ക​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​ത് ര​ണ്ട് യു​വാ​ക്ക​ൾ.
തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം ഏ​ഴു മ​ണി​യോ​ടെ ഇ​രു​വ​ഴി​ഞ്ഞി​പു​ഴ​യി​ലെ അ​മ്പ​ല​ക്ക​ണ്ടി ക​ട​വി​ൽ വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട​വ​രെ​യാ​ണ് തി​രു​ര​ങ്ങാ​ടി ഓ​റി​യ​ന്‍റ​ൽ ഹൈ​സ്കൂ​ൾ ഫി​സി​ക്ക​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യ കെ.​കെ.​ഉ​സ്മാ​ൻ ര​ക്ഷ​പെ​ടു​ത്തി​യ​ത് .
തോ​ണി​യി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന നാ​ലു പേ​രി​ൽ ര​ണ്ടു പേ​ർ വെ​ള്ള​ത്തി​ൽ നി​ന്ന് എ​ടു​ത്ത് ചാ​ടി​യ​തോ​ടെ തോ​ണി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ഒ​ഴു​ക്കി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ നി​ല​വി​ളി​ച്ച യു​വാ​ക്ക​ളു​ടെ ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും രാ​ത്രി​യു​ടെ ഇ​രു​ട്ടും വെ​ള്ള​ത്തി​ന്‍റെ ത​ണു​പ്പും ആ​ഴ​വും കാ​ര​ണം ആ​രും വെ​ള്ള​ത്തി​ലി​റ​ങ്ങാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. ഉ​ട​നെ പ്ര​ദേ​ശ​വാ​സി​യാ​യ ഉ​സ്മാ​ൻ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി സ​ഹ​സി​ക​മാ​യി യു​വാ​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി ഉ​സ്മാ​നെ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും വാ​ർ​ഡ് മെ​മ്പ​റു​മാ​യ എം.​ടി. റി​യാ​സ് അ​ഭി​ന​ന്ദി​ച്ചു.