തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അക്രമിച്ചു
1564978
Thursday, June 5, 2025 5:54 AM IST
എടക്കര: മൂത്തേടത്ത് എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സാമൂഹിക വിരുദ്ധർ അക്രമം നടത്തിയതായി പരാതി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മൂത്തേടം അങ്ങാടിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് അതിക്രമം.
എസ്ഡിപിഐ നിലന്പൂർ മണ്ഡലം സ്ഥാനാർഥി സാദിഖ് നടുത്തൊടിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ കീറി നശിപ്പിക്കുകയും ലഘുലേഖകൾ വാരിവലിച്ചെറിയുകയും ചെയ്ത നിലയിലാണ്. പഞ്ചായത്ത് കമ്മിറ്റിയംഗം ജൈസലിന്റെ പരാതിയിൽ എടക്കര പോലീസ് പരിശോധന നടത്തി.