മ​ഞ്ചേ​രി: നി​ല​ന്പൂ​രി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി സ്വ​രാ​ജി​ന്‍റെ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് ഐ​എ​ൻ​എ​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ സൈ​ബ​ർ ക്രി​മി​ന​ലു​ക​ൾ ന​ട​ത്തു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. അ​ബ്ദു​ൾ വ​ഹാ​ബ്.

ഐ​എ​ൻ​എ​ല്ലി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ചി​ല​ർ ത​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ത്ത് വ്യാ​ജ​വാ​ർ​ത്ത ന​ൽ​കു​ക​യാ​യി​രു​ന്നു.

പി.​വി. അ​ൻ​വ​റി​നെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വും യു​ഡി​എ​ഫും നി​സം​ഗ​ത കാ​ണി​ച്ച​തി​ൽ ക്ഷോ​ഭി​ച്ചും നീ​ര​സ​പ്പെ​ട്ടും ജ​മാ​അ​ത്തെ ഇ​സ്ലാ​മി കേ​ന്ദ്ര ശൂ​റാ​അം​ഗം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഹി​സ്റ്റോ​റി​ക്ക​ൽ ബ്ല​ള​ണ്ട​റി​ന് കു​പ്ര​സി​ദ്ധ​മാ​യ പാ​ർ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്ന ത​ല​വാ​ച​ക​ത്തി​ൽ കു​റി​പ്പി​ട്ടി​രു​ന്നു.

ഈ ​കു​റി​പ്പി​നു മ​റു​പ​ടി​യാ​യി സി.​പി. അ​ബ്ദു​ൾ വ​ഹാ​ബ് ഫേ​സ്ബു​ക്കി​ലി​ട്ട പോ​സ്റ്റി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​ർ​ത്തി​യെ​ടു​ത്താ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗം പോ​ലു​മ​ല്ലാ​ത്ത ഇ​ക്കൂ​ട്ട​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

പി.​വി. അ​ൻ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​രെ ത​റ​പ​റ്റി​ച്ച് സ്വ​രാ​ജി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ന​ൽ​കാ​ൻ നി​ല​ന്പൂ​രി​ലെ വോ​ട്ട​ർ​മാ​ർ ത​യാ​റ​ക​ണ​മെ​ന്നും സി.​പി. അ​ബ്ദു​ൾ​വ​ഹാ​ബ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.