മ​ഞ്ചേ​രി: കു​ട്ടി​ക​ളി​ലു​ണ്ടാ​കു​ന്ന ദു​ശീ​ല​ങ്ങ​ളെ ല​ഘൂ​ക​രി​ച്ച് കാ​ണ​രു​തെ​ന്ന് സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജും ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ഷാ​ബി​ർ ഇ​ബ്രാ​ഹിം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഞ്ചേ​രി യ​തീം​ഖാ​ന എ​ച്ച്എ​സ് സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നി​യ​മ​ബോ​ധ​ന ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ട​ർ​ന്ന് റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ അ​ഡ്വ. ജി. ​ജ​യ​സൂ​ര്യ​ൻ നി​യ​മാ​വ​ബോ​ധ​ന ക്ലാ​സെ​ടു​ത്തു. എ​ച്ച്എം യ​തീം​ഖാ​ന സം​ഘം മാ​നേ​ജ​ർ വ​ല്ലാ​ഞ്ചി​റ കു​ഞ്ഞി​മൊ​യ്തീ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ അ​ഡ്വ. പി.​ഡി. ജോ​യ് അ​ധ്യാ​പ​ക​ർ​ക്കാ​യി ക്ലാ​സെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ൻ​വ​ർ ഷ​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശി​ഹാ​ർ, ഉ​പ​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മു​ജീ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​രാ​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ സാ​ജി​ത നേ​തൃ​ത്വം ന​ൽ​കി.