പെരിന്തൽമണ്ണ ടൗണ്‍ഹാൾ നവീകരിച്ചു
1564799
Wednesday, June 4, 2025 6:23 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരമധ്യത്തിലെ ടൗണ്‍ ഹാൾ ഉദ്ഘാടനത്തിന് സജ്ജമായി. ഈമാസം അവസാനത്തോടെ തുറന്നുകൊടുക്കാനാകും. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാൾ എന്നറിയപ്പെട്ടിരുന്ന ടൗണ്‍ ഹാൾ കാലപ്പഴക്കം കാരണം 2019 ലാണ് പൊളിച്ച് നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്.
2020ൽ ഏഴു കോടി ചെലവിൽ നവീകരണം പൂർത്തിയാക്കാൻ നിശ്ചയിച്ച് പ്രവൃത്തി തുടങ്ങി.എന്നാൽ നാലു കോടി ചെലവിട്ട് ഭാഗികമായി നിൽക്കുന്ന ടൗണ്‍ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ നൽകേണ്ടിവന്നു. പൊതുമേഖല സ്ഥാപനമായ എഫ്ഐടിയാണ് നിർമാണം ഏറ്റെടുത്തത്.