ഫാത്തിമ യുപി സ്കൂൾ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം നടത്തി
1564580
Tuesday, June 3, 2025 7:47 AM IST
പരിയാപുരം: പരിയാപുരം ഫാത്തിമ യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രഖ്യാപനവും സ്കൂൾ പ്രവേശനോത്സവവും സമുചിതമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ നടത്തി. സ്കൂൾ കറസ്പോണ്ടന്റ് മാനേജർ ഫാ. സണ്ണി കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ച് പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കറസ്പോണ്ടന്റ് മാനേജർ ഫാ. ജോസഫ് വെട്ടുകല്ലേൽ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഈദ അക്കാഡമിക മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മെന്പർ അനിൽ പുലിപ്ര, പിടിഎ പ്രസിഡന്റ് ഷാന്റോ തകിടിയേൽ, പിടിഎ വൈസ് പ്രസിഡന്റ് സൽമാൻ ഫാരിസ്, സിആർസി കോ ഓർഡിനേറ്റർ ലിജി, സ്കൂൾ ഹെഡ്മിസ്ട്രസ് അന്പിളി, സ്റ്റാഫ് സെക്രട്ടറി ക്ലമൻസി തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.