അടുത്ത നിയമസഭയിൽ സ്വരാജ് ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ
1564586
Tuesday, June 3, 2025 7:48 AM IST
എടക്കര: അടുത്ത നിയമസഭ ചേരുന്പോൾ എം. സ്വരാജ് സഭയിൽ ഉണ്ടാകുമെന്ന് മന്ത്രി കെ. രാജൻ. എൽഡിഎഫ് പോത്ത്കല്ല് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.കെ. സൈനബ, ജില്ലാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ, പി. ഷെബീർ, വി.ടി. സോഫിയ, സിപിഐ മണ്ഡലം സെക്രട്ടറി എം. മുജീബ് റഹ്മാൻ, എ.പി. രാജഗോപാൽ, സലിംകുമാർ, എം.വി. വിബീഷ്, എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി. സെഹീർ, പി.വി. രാജു, പ്രജീഷ് കോടാലിപൊയിൽ, മുസ്തഫ പാക്കട, എം.എ. തോമസ് (കേരള കോണ്‍ഗ്രസ്-എം), ബേബി വെള്ളിമുറ്റം (എൻസിപി), പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി രൂപീകരിച്ചു. 1001 അംഗ കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികൾ: എം.വി. വിബീഷ് (ചെയർമാൻ), പി. സെഹീർ (കണ്‍വീനർ).