പൂ​ക്കോ​ട്ടും​പാ​ടം: വി​ക​സ​ന​ത്തു​ട​ർ​ച്ച​ക്ക് ജ​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു ചെ​യ്യു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജി​ന്‍റെ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ ഒ​ന്പ​ത് വ​ർ​ഷം കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സ​ന്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി, വൈ​ദ്യു​തീ​ക​ര​ണം, സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ്, 80 ശ​ത​മാ​നം ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത, 60 ല​ക്ഷം പേ​ർ​ക്ക് ക്ഷേ​മ​പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലു​ണ്ട്. ഇ​ത് ഇ​ട​തു​പ​ക്ഷ ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ച്ഛാ​ശ​ക്തി​യി​ലൂ​ടെ നേ​ടി​യെ​ടു​ത്ത​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ യു​ഡി​എ​ഫ് ഭ​ര​ണ​ക്കാ​ല​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​തോ​ടെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യെ​ന്നും വൈ​ദ്യു​തി മ​ന്ത്രി പ​റ​ഞ്ഞു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​വി. ജ​യ​രാ​ജ​ൻ, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ. ​അ​നി​ൽ​കു​മാ​ർ, എ​ൻ. ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം വി. ​ശ​ശി​കു​മാ​ർ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​ടി. ഷ​റ​ഫു​ദീ​ൻ, അ​ഡ്വ. ഫി​റോ​സ് ബാ​ബു, ഗ​ഫൂ​ർ പി. ​ലി​ല്ലീ​സ്, സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ, കെ. ​രാ​ജ്മോ​ഹ​ൻ, ഇ. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

1001 അം​ഗ ക​മ്മി​റ്റി​യെ ക​ണ്‍​വ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​രാ​വാ​ഹി​ക​ൾ: ഇ​ല്ലി​ക്ക​ൽ ഹു​സൈ​ൻ (ചെ​യ​ർ​മാ​ൻ), വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ (ക​ണ്‍​വീ​ന​ർ), പി. ​ശി​വാ​ത്മ​ജ​ൻ(​ട്ര​ഷ​റ​ർ).