പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​താ​ഗ​ത​കു​രു​ക്ക് മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻവ്യാ​പാ​ര ഭ​വ​നി​ൽ ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന് പ്ര​യാ​സം നേ​രി​ടു​ന്നു.

ഇ​രു​ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത കു​രു​ക്കി​ൽ​പ്പെ​ടു​ന്ന​തോ​ടെ ന​ഗ​രം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് വ്യാ​പാ​ര മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്നു. യാ​ത്ര​ക്കാ​രും ക​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ൽ റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മ​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട എം​എ​ൽ​എ​മാ​ർ​ക്കും പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ല​ത്തീ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.