ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
1564611
Tuesday, June 3, 2025 10:22 PM IST
മഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കുട്ടശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഏറാൻതൊടി മുഹമ്മദ് എന്ന ബാപ്പുട്ടിയുടെ മകൻ ആദിൽ (19) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10ന് ചെറുകുളത്താണ് അപകടം. ജോലി കഴിഞ്ഞു വരുന്ന സഹോദരനെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ മഞ്ചേരി കുട്ടിപ്പാറ ചാരങ്കാവ് ചെറുകോട് റൂട്ടിൽ ചെറുകുളം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്.
എതിർ ദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എതിർദിശയിൽ വന്ന ബൈക്കിൽ സഞ്ചരിച്ച കുട്ടശേരി ചെറുവണ്ണൂർ ചുള്ളിക്കുളവൻ അലിയുടെ മകൻ അജ്മൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോസ്റ്റ്മോർട്ടത്തിനുശേഷം ആദിലിന്റെ മൃതദേഹം കുട്ടശേരി ജുമാ മസ്ജിദിൽ കബറടക്കി. കാരക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് ആദിൽ. മാതാവ് : സൽമത്ത് (ചെറുകോട്). സഹോദരങ്ങൾ: സാലിം, മിസ്തഹ്, സഹ്ല, ദുആ ഫാത്തിമ.