മ​ല​പ്പു​റം:നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജ​ന​റ​ൽ ഒ​ബ്സ​ർ​വ​റാ​യ കെ.​വി. മു​ര​ളി​ധ​ര​ൻ, പോ​ലീ​സ് ഒ​ബ്സ​ർ​വ​റാ​യ അ​രു​ണ്‍​ശ​ങ്കു ഗി​രി, ചെ​ല​വ് നി​രീ​ക്ഷ​ക​ൻ അ​ങ്കി​ത് ആ​ന​ന്ദ് എ​ന്നി​വ​ർ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലെ​ത്തി വി​വി​ധ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ നി​രീ​ക്ഷ​ക​ർ മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം, ചെ​ല​വ് നി​രീ​ക്ഷ​ണം, പ​രി​ശീ​ല​നം, ഒ​രു​ക്ക​ങ്ങ​ൾ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ച ക​ണ്‍​ട്രോ​ൾ റൂ​മും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ൽ സ​ജ്ജീ​ക​രി​ച്ച മീ​ഡി​യാ മോ​ണി​റ്റ​റിം​ഗ് സെ​ല്ലും നി​രീ​ക്ഷ​ക​ർ സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ വി.​ആ​ർ. വി​നോ​ദ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ്, വ​ര​ണാ​ധി​കാ​രി​യും പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​റു​മാ​യ അ​പൂ​ർ​വ ത്രി​പാ​ഠി, തി​രൂ​ർ സ​ബ് ക​ള​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര, ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ മ​ധു​സൂ​ത​ൻ ഗു​പ്ത (സെ​ക്ര​ട്ട​റി), വി​ബോ​ർ അ​ഗ്ര​വാ​ൾ (അ​ണ്ട​ർ സെ​ക്ര​ട്ട​റി), വി​വി​ധ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.