ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, October 8, 2022 12:01 AM IST
നി​ല​ന്പൂ​ർ: കേ​ര​ള അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം ന​ട​ത്തു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മ​ണി​ക്ക് നി​ല​ന്പൂ​ർ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചാ​ണ് അ​നു​സ്മ​ര​ണ​വും ന​വം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ക്കു​ന്ന സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​ന്ദേ​ശ യാ​ത്ര ഉ​ദ്ഘാ​ട​ന​വും ന​ട​ക്കു​ക. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കു​ള്ള ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ ഫോ​ട്ടോ കൈ​മാ​റ​ൽ ച​ട​ങ്ങ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ജോ​യി നി​ർ​വ​ഹി​ക്കും.
സം​സ്ഥാ​ന സ​ന്ദേ​ശ യാ​ത്ര ഉ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് നി​ർ​വ​ഹി​ക്കും. ജാ​ഥ ക്യാ​പ്റ്റ​ൻ​മാ​രാ​യ വ​ല്ലാ​ഞ്ചി​റ ഹു​സൈ​ൻ, ടി.​ശ​ബ​രീ​ഷ് കു​മാ​ർ, രാ​ജ​ൻ ജോ​സ് മ​ണ്ണൂ​ത്തി, കെ​പി​സി​സി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി.​എ.​ക​രീം, ബാ​ബു​മോ​ഹ​ന കു​റു​പ്പ്, എ​ൻ.​എ.​ക​രീം, എ.​ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഉ​മ്മ​ൻ​ചാ​ണ്ടി
ചെ​യ​ർ​മാ​നാ​യി
ആ​ര്യാ​ട​ൻ
മു​ഹ​മ്മ​ദ് ഫൗ​ണ്ടേ​ഷ​ൻ

നി​ല​ന്പൂ​ർ: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഫൗ​ണ്ടേ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ. ഏ​ഴ് പ​തി​റ്റാ​ണ്ട് നീ​ണ്ട സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ലൂ​ടെ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് മു​ന്നോ​ട്ടു വെ​ച്ച രാ​ഷ്ട്രീ​യ​വും ക​ല​ർ​പ്പി​ല്ലാ​ത്ത മ​ത​നി​ര​പേ​ക്ഷ ജ​നാ​ധി​പ​ത്യ ബോ​ധ​വും മാ​തൃ​കാ​പ​ര​മാ​യ ഭ​ര​ണ നി​ർ​വ​ഹ​ണ​രീ​തി​ക​ളും കാ​ത​ലു​ള്ള നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തൊ​ഴി​ലാ​ളി വ​ർ​ഗ സം​ഘാ​ട​ന​വും ആ​ഴ​ത്തി​ൽ പ​ഠ​ന വി​ധേ​യ​മാ​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യം വെ​ച്ചാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഫൗ​ണ്ടേ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്കന്മാ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​വും. ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ദ്യ പ്ര​വ​ർ​ത്ത​ന​മാ​യി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​യ​മ​സ​ഭാ ബ​ജ​റ്റ് പ്ര​സം​ഗ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് പ്ര​കാ​ശ​നം ചെ​യ്യാ​നും തു​ട​ർ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ ആ​ത്മ​ക​ഥ​യും വി​പു​ല​മാ​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളും പ​ഠ​ന​ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, ക​ണ്‍​വീ​ന​ർ നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ അ​റി​യി​ച്ചു.