സെ​പ്റ്റി​ക് ടാ​ങ്കി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു ഗൃഹനാഥൻ മരിച്ചു
Thursday, March 28, 2024 10:50 PM IST
വി​ഴി​ഞ്ഞം: ക​ട്ട​ച്ച​ൽ​കു​ഴി​യി​ൽ പ​ശു​ക്കി​ടാ​വി​നെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ സെ​പ്റ്റിക് ടാ​ങ്കി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണു മ​ധ്യ​വ​യ്ക​ൻ മ​രി​ച്ചു. കു​ഴി​ക്കു​ള്ളി​ൽ പ​തി​ക്കു​ന്ന​തി​നി​ട​യി​ൽ സ്ലാ​ബ് ദേ​ഹ​ത്ത് വീ​ണാ​യി​രു​ന്നു മ​ര​ണം. പ​ശു​ക്കി​ടാ​വും ച​ത്തു. ക​ട്ട​ച്ച​ൽ​ക്കു​ഴി വാ​റു​വി​ള തി​രു​ഹൃ​ദ​യ സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ ഡേ​വി​യു​ടെ​യും സ​ര​സ​മ്മ​യു​ടെ​യും മ​ക​ൻ സെ​ബാ​സ്റ്റ്യ​ൻ (51) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സ്ലാ​ബി​നു മു​ക​ളി​ൽ​നി​ന്നു പ​ശു​ക്കി​ടാ​വി​നെ കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ സ്ലാ​ബ് ത​ക​ർ​ന്ന് ടാ​ങ്കി​നു​ള്ളി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം​ക​ണ്ട സെ​ബാ​സ്റ്റ്യ​ന്‍റെ ഇ​ള​യ മ​ക​ൻ ഷി​ജു​വി​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ​ക്കും ആ​ദ്യം ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സെ​ബാ​സ്റ്റ്യ​നെ നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ് സ് ​യൂ​ണി​റ്റു​ക​ളും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സെ​ബാ​സ്റ്റ്യ​ൻ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ്. വീ​ടി​നു തൊ​ട്ടു​മാ​റി സ്ഥി​ര​മാ​യി പ​ശു​വി​നെ കു​ളി​പ്പി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം, തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വി​ഴി​ഞ്ഞം യൂ​ണി​റ്റി​ലെ കി​ര​ൺ, നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റി​ലെ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സെ​പ്റ്റി​ക് ടാ​ങ്കി​നു​ള്ളി​ൽ ഇ​റ​ങ്ങി സ്ലാ​ബ് മാ​റ്റി​യാ​ണ് സെ​ബാ​സ്റ്റ്യ​നെ പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: ഷീ​ബ. മൂ​ത മ​ക​ൾ ഷി​ജി. മ​രു​മ​ക​ൻ: പ്ര​വീ​ൺ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.