പോ​ത്ത​ൻ​കോ​ട്ട് ക​ള്ള​വാേ​ട്ട്: വീ​ട്ട​മ്മ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി
Saturday, April 27, 2024 6:44 AM IST
പോ​ത്ത​ൻ​കോ​ട്: വാ​ശി​യേ​റി​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ആ​റ്റി​ങ്ങ​ൽ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പോ​ത്ത​ൻ​കോ​ട് ക​ള്ള​വോ​ട്ട് ചെ​യ്തു. പോ​ത്ത​ൻ​കോ​ട് മേ​രി​മാ​ത സ്കൂ​ളി​ലെ 43-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ക​ള്ള​വാേ​ട്ട് ന​ട​ന്ന​ത്.

പോ​ത്ത​ൻ​കോ​ട് കി​ഷോ​ർ ഭ​വ​നി​ൽ വീ​ട്ടു ന​മ്പ​ർ 6/955 ൽ ​രാ​ജ​ന്‍റെ ഭാ​ര്യ 66 കാ​രി​യാ​യ ല​ളി​ത​മ്മ​യു​ടെ വോ​ട്ടാ​ണ് ക​ള്ള​വോ​ട്ടാ​യി മ​റ്റൊ​രാ​ൾ ചെ​യ്ത​ത്. വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ എട്ടു മ​ണി​യോ​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​പ്പാേ​ഴാ​ണ് ത​ന്‍റെ വോ​ട്ട് മ​റ്റൊ​രാ​ൾ ചെ​യ്ത​താ​യി റി​ട്ടേ​ണിം​ഗ് ഓ​ഫീസ​ർ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ള്ള​വോ​ട്ട് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് ടെ​ൻ​ഡ​ർ വോ​ട്ട് ചെ​യ്യാ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ അ​നു​മ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ വീ​ട്ട​മ്മ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ർ​ക്ക്പ​രാ​തി ന​ൽ​കി.