ശ്രീ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത​സ​ഭ​ ത്രി​മൂ​ർ​ത്തി സം​ഗീ​തോ​ത്സ​വ​ം ഇ​ന്നു മുതൽ
Thursday, March 28, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത​സ​ഭ കോ​ട്ട​യ്ക്ക​കം ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തീ​യ​റ്റ​റി​ൽ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ത്രി​മൂ​ർ​ത്തി സം​ഗീ​തോ​ത്സ​വം ഇ​ന്നു വൈ​കു​ന്നേ​രം 5.45ന് ​ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ പാ​ർ​വ​തീ​പു​രം പ​ദ്മ​നാ​ഭ അ​യ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മ​ഹാ​ദേ​വ​ന്‍റെ ക​ച്ചേ​രി ന​ട​ക്കും. ഇ​ന്ന് ശ്യാ​മ​ശാ​സ്ത്രി ദി​ന​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​ർ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന 29നു ​വൈ​കു​ന്നേ​രം ആ​റി​നു അ​ർ​ജു​ൻ ബി. ​കൃ​ഷ്ണ​യു​ടെ സം​ഗീ​ത ക​ച്ചേ​രി. 30ന് ​ത്യാ​ഗ​രാ​ജ സ്വാ​മി ആ​രാ​ധ​ന​ദി​ന​മാ​യി കൊ​ണ്ടാ​ടും. രാ​വി​ലെ 7.30ന് ​ഉ​ഞ്ച​വൃ​ത്തി ഘോ​ഷ​യാ​ത്ര​യും പ​ത്തി​നു പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​രു​ടെ പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ന​വും ന​ട​ക്കും.

ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ 4.30 വ​രെ സം​ഗീ​ത ആ​രാ​ധ​ന. വൈ​കു​ന്നേ​രം ആ​റി​നു ഡോ. ​രം​ഗ​ന​നാ​യ​കി സ​ച്ചി​ദാ​ന​ന്ദ​ൻ ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും. രാ​ത്രി 8.45നു ​ന​ട​ക്കു​ന്ന ആ​ഞ്ജ​നേ​യോ​ത്സ​വം നടത്തും.