യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പുവരു​ത്തി യൂ​ത്ത് കോ​ൺ​ക്ലേ​വ്
Thursday, March 28, 2024 6:22 AM IST
നെ​ടു​മ​ങ്ങാ​ട്: യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തി ആ​റ്റി​ങ്ങ​ലി​ൽ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കോ​ൺ​ക്ലേ​വ് എം. ​വി​ൻ​സ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യും, കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും കോ​ൺ​ക്ലേ​വി​ൽ ച​ർ​ച്ച ചെ​യ്തു.

അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് രാ​ജ്യ​ത്ത് 40 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ പ​ത്തു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ മാ​റ്റി​യെ​ന്നും ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ പാ​ത പി​ന്തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്നു‌​വെ ന്നും ​എം. വി​ൻ​സ​ന്‍റ് എം​എ​ൽ​എ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഗി​രി കൃ​ഷ്ണ​ൻ, സ​ജി​ത്ത് മു​ട്ട​പ്പ​ലം,

സു​ബി​ജ സു​രേ​ഷ് അ​നീ​ഷ് കാ​ട്ടാ​ക്ക​ട, നി​ഹാ​ൽ, രാ​ഹു​ൽ, ഫൈ​സ​ൽ, പ്ര​മോ​ദ് നെ​യ്യാ​റ്റി​ൻ​ക​ര, ര​ജി​ത് ര​വീ​ന്ദ്ര​ൻ, ജി​ഹാ​ദ് ക​ല്ല​മ്പ​ലം, അ​മി തി​ല​ക്, അ​ഭി​ജി​ത് കു​റ്റി​യാ​ണി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ജീ​ഷ് നാ​ഥ്, റി​ങ്കു പ​ടി​പ്പു​ര​യി​ൽ എ​ന്നി​വ​ർ സം​വ​ദി​ച്ചു.