തീരമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൂട്ട്മാർച്ച്
Thursday, March 28, 2024 6:18 AM IST
വി​ഴി​ഞ്ഞം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി സി​ഐ​എ​സ്എ​ഫും പോ​ലീ​സി​സും സംയുക്ത മായി റൂ​ട്ട് മാ​ർ​ച്ച് നടത്തി.

അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തും മൂ​ല, ചൊ​വ്വ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു റൂ​ട്ട് മാ​ർ​ച്ച്.​ സിഐ​എ​സ്എ​ഫ് ക​മാ​ൻ​ഡ​ർ​ എ​ൻ.​കെ. ഭാ​സ്ക​ർ, കോ​വ​ളം സി​ഐ, വി​ഴി​ഞ്ഞം എ​സ്ഐ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പോ​ലീ​സും സേ​നാ അം​ഗ​ങ്ങ​ളു​മാ​യി നൂ​റോ​ളം പേ​ർ റൂ​ട്ട് മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. തീ​ര​ദേ​ശ​ത്ത് ബൂ​ത്തു​ക​ൾ ഇ​ല്ലെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ൾ പ്ര​ശ്ന​ബാ​ധി​ത​മെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ചൊ​വ്വ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ബൂ​ത്തു​ക​ളാ​ണ് പ്ര​ശ്ന ബാ​ധി​തം. പ്ര​ശ്ന​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് മാ​ർ​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.