കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Thursday, March 28, 2024 6:18 AM IST
വെ​ള്ള​റ​ട: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ വെ​ള്ള​റ​ട പോ​ലീ​സ് പ​രി​ധി​യി​ല്‍ പി​ടി​യി​ലാ​യി.

കു​ല​ശേ​ഖ​രം വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ആ​ശാ നി​വാ​സി​ല്‍ കൊ​ള്ളി​യാ​ന്‍ എ​ന്ന ഹ​രി​ശ​ങ്ക​ര്‍ (31), വ​ട്ടി​യൂ​ര്‍​ക്കാ​വ് കു​ല​ശേ​ഖ​രം ശി​വ​ശ​ക്തി​യി​ല്‍ ശി​വ​കു​മാ​ര്‍ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റാ​ട്ടു​കു​ഴി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് ശേ​ഖ​രം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്‌​ഷ​ന്‍ തീ​യ​തി പ്ര​ഖ്യാ പി​ച്ച​ശേ​ക്ഷ​മാ​ണ ്‌ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ച്ച​ത്. ആ​ന്‍റി നെ​ക്കോ​ട്ടി​ക് സെ​ല്ലും വെ​ള്ള​റ​ട പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ് ഡി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്.

ആ​ന്ധ്ര​യി​ല്‍​നി​ന്നും വെ​ള്ള​റ​ട വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഞ്ചാ​വെ​ത്തി​ച്ചു​കൊ​ടു​ത്താ​ല്‍ 50,000 രൂ​പ ല​ഭി​ക്കു​മെ​ന്നു പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. 23 പാ​ക്ക​റ്റു​ക​ളിലാക്കിയാണ് ക​ഞ്ചാ​വ് കാ​റി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ന​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി അ​ബ്ദു​ല്‍ വ​ഹാ​ബ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു കു​റു​പ്പ്, എ​സ്ഐ മാ​രാ​യ സു​ജി​ത്ത് ജി. ​നാ​യ​ര്‍, ഷി​ബു, ദി​ലീ​പ്, ഷി​ബു കു​മാ​ര്‍, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദീ​പു, ജ​യ​ദാ​സ്, പ്ര​ദീ​പ്, സ​ജു, ഉ​മേ​ഷ,് ബാ​ബു,

അ​നീ​ഷ്, അ​രു​ണ്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ര്‍ ശ്രീ​ലേ​ഖ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ഞ്ചാ​വ് ശേ​ഖ​രം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി.