കേ​ന്ദ്രം ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്ത് 2.6 ല​ക്ഷം വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യില്ല: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ
Thursday, March 28, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു വ​ർ​ഷം മു​ന്പ് ജ​ൽ ജീ​വ​ൻ മി​ഷ​ൻ വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും ഇ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ 2.6 ല​ക്ഷം വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള പൈ​പ്പ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

കു​ടി​വെ​ള്ള​മെ​ന്ന അ​വ​കാ​ശ​ത്തി​നാ​യി അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​ച്ചി​ംഗ് ഗ്രാ​ന്‍റ് ഇ​നി​യും അ​നു​വ​ദി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

‌തി​രു​വ​ന​ന്ത​പു​ര​ത്ത് ഏ​ഴ് ല​ക്ഷം വീ​ടു​ക​ളു​ണ്ട്. ഇ​വ​യി​ൽ 1.69 വീ​ടു​ക​ളി​ൽ മാ​ത്ര​മാ​ണ് 2019 ൽ ​ടാ​പ്പു കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി​രു​ന്ന​ത്. കോ​വ​ളം, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ടാ​പ്പ് വെ​ള്ളം ല​ഭി​ക്കാ​ത്ത വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ഇ​പ്പോ​ഴു​മു​ണ്ട്. 2019 ൽ 23.20 ​ശ​ത​മാ​നം പേ​ർ​ക്കുമാ​ത്രം ല​ഭ്യ​മാ​യി​രു​ന്ന കു​ടി​വെ​ള്ളം പ്ര​ധാ​ന​മ​ന്ത്രി ജ​ൽ​ജീ​വ​ൻ മി​ഷ​നി​ലൂ​ടെ 62.40 ശ​ത​മാ​നം പേ​രി​ലെ​ത്തി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് 70 കൊ​ല്ല​ത്തി​ൽ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു നാ​ല​രവ​ർ​ഷം കൊ​ണ്ട് മോ​ദി സ​ർ​ക്കാ​ർ ചെ​യ്തു. ഇ​പ്പോ​ഴും ശു​ദ്ധ​മാ​യ ടാ​പ്പുവെ​ള്ളം ല​ഭി​ക്കാ​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തെ 2.6 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ ഇ​തു​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നുംചെ​യ്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ ഇ​വ​ർ​ക്കു വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തി​രു​വ​ന​ന്ത​പു​ര​ത്തെ പു​രോ​ഗ​തി​യി​ലേ​ക്കു ന​യി​ക്കാ​നും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നു​മു​ള്ള ദൗ​ത്യ​വും നി​യോ​ഗ​വു​മാ​യി​ട്ടാ​ണ് തെരഞ്ഞെടുപ്പിനെ കാ​ണു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലി​റ​ങ്ങി​യ​തി​നു ശേ​ഷം ത​ന്‍റെ ഉൗ​ർ​ജ്ജം ആ​യി​രം മ​ട​ങ്ങ് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജീവ് പ​റ​ഞ്ഞു.

ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ കൃ​ഷ് ണ​ദാ​സ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.