ഭാ​ര​തീ​യ നാ​ട​ക സം​സ്കാ​രം വീ​ണ്ടെ​ടു​ക്ക​ണം: കെ. ​ക​ലാ​ധ​ര​ൻ
Thursday, March 28, 2024 6:18 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ ഭാ​ര​തീ​യ നാ​ട​ക പാ​ര​ന്പ​ര്യം ഉ​ൾ​ക്കൊ​ണ്ട് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നില്ലെ​ന്നു പ്ര​ശ​സ്ത നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ കെ. ​ക​ലാ​ധ​ര​ൻ.

കാ​വാ​ല​ത്തി​ന്‍റെ ത​ന​തു നാ​ട​ക സം​സ്കാ​രം വി​സ്മ​രി​ച്ച് നാ​ട​ക​ക്കാ​ർ അ​ൽ​ക്കാ​സി​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ കു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ക​ലാ​ധ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ഫ. എ​ൻ. കൃ​ഷ് ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ലോ​ക​നാ​ട​ക ദി​നാ​ഘോ​ഷ​വും ഏ​ക​ദി​ന​നാ​ട​ക​ക്ക​ള​രി​യു​ടെ​യും ഭാ​ഗ​മാ​യ ലോ​ക നാ​ട​ക​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ലാ​ധ​ര​ൻ. ന​ന്ദാ​വ​നം പ്ര​ഫ. എ​ൻ. കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

കാ​വാ​ലം നാ​രാ​യ​ണപ്പണി​ക്ക​രു​ടെ ത​ന​തു നാ​ട​കവേ​ദി മ​രി​ച്ചോ എ​ന്ന് സ​ങ്ക​ട​ത്തോ​ടെ താ​ൻ ചി​ന്തി​ക്കു​ക​യാ​ണ്- ക​ലാ​ധ​ര​ൻ പ​റ​ഞ്ഞു. ഭ​ര​ത​മു​നി​യെ ഫാ​ദ​ർ ഓ​ഫ് തീ​യ​റ്റ​ർ എ​ന്ന് വി​ശേ​ഷി​പ്പി​ക്കേ​ണ്ട​തി​നു പ​ക​രം അ​ൽ​ക്കാ​സി​യ്ക്കു ഫാ​ദ​ർ ഓ​ഫ് തീ​യ​റ്റ​ർ എ​ന്ന സ്ഥാ​നം ന​ല്കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​വാ​ല​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു കൊ​ണ്ടു​വ​ന്ന​തും ന​രേ​ന്ദ്ര പ്ര​സാ​ദി​നെ നാ​ട​ക​ക്കാ​ര​നാ​ക്കി​യ​തും ജി. ​ശ​ങ്ക​ര​പി​ള്ള​യെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലേ​ക്കു എ​ത്തി​ച്ച​തും നി​ശ​ബ്ദ​നാ​യ ശ​ക്ത​ൻ, ക​വി ഡോ. ​കെ. അ​യ്യ​പ്പ​പ​ണി​ക്ക​രാ​ണെ​ന്നും ക​ലാ​ധ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട​ക​സം​വി​ധാ​യ​ക​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ന​ടി ലീ​ല പ​ണി​ക്ക​ർ, ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഹ​സിം അ​മ​ര​വി​ള, നാ​ട​ക​കൃ​ത്തും സം​വി​ധാ​യ​ക​രു​മാ​യ അ​ന​ന്ത​പു​രം ര​വി, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. സാ​ഹി​ത്യ​കാ​ര​നും ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ സ്വാ​ഗ​തവും വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​മ​ന്ദി​രം രാ​ധാ​കൃ​ഷ്ണ​ൻ നന്ദിയും പറഞ്ഞു. പി​ന്ന​ണി ഗാ​യ​ക​ൻ ജി. ​ശ്രീ​റാം സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.

തു​ട​ർ​ന്ന് കു​ടും​ബ​യോ​ഗം എ​ന്ന നാ​ട​കം അ​ര​ങ്ങേ​റി. കെ.​ജെ. വി​ൽ​സ​ണ്‍ സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ത്തി​ൽ കെ.​ജെ. വി​ൽ​സ​ണ്‍, വ​ത്സ വി​ൽ​സ​ണ്‍ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. രാ​വി​ലെ ന​ട​ന്ന നാ​ട​ക​ക്ക​ള​രി​യി​ൽ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഹ​സിം അ​മ​ര​വി​ള, ലീ​ല പ​ണി​ക്ക​ർ, അ​ന​ന്ത​പു​രം ര​വി, കാ​ര്യ​വ​ട്ടം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നാ​ട​ക് അ​ധ്യ​ക്ഷ​ൻ ഡി. ​ര​ഘു​ത്ത​മ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു.