അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ് യു​വാ​വ് മരിച്ചു
Thursday, March 28, 2024 6:18 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘ​ത്തി​ന്‍റെ വെ​ട്ടേ​റ്റ് യു​വാ​വ് മരിച്ചു.
ഊ​രൂ​ട്ടു​കാ​ല ച​ര​ക്ക​ല്ലു​വി​ള വീ​ട്ടി​ല്‍ ഷ​ണ്മു​ഖ​ന്‍ ആ​ശാ​രി​യു​ടെ​യും രാ​ജ​ല​ക്ഷ്മി​യു​ടെ​യും മ​ക​ന്‍ ആ​ദി​ത്യ​ന്‍ (22) ആ​ണ് കൊല്ലപ്പെ ട്ടത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ​ര​വി​ള​യി​ലെ ഒ​രു മൈ​ക്രോ ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്്ഷ​ന്‍ ഏ​ജ​ന്‍റാ​ണ് ആ​ദി​ത്യ​ന്‍.

പ​ത്താം​ക​ല്ലി​ല്‍ വാ​ട​ക​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ് കൂ​ട്ട​റി​ല്‍ കൊ​ട​ങ്ങാ​വി​ള ചാ​ന​ല്‍ പാ​ല​ത്തി​നു സ​മീ​പം കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം ആ​ക്ര​മി​ച്ച​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുക യാണ്. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​നു വേ​ണ്ടി​യു​ള്ള ഊ​ര്‍​ജിത തെര​ച്ചി​ലി​ലാ​ണ് പോ​ലീ​സ്.

വാ​ഹ​ന ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള​താ​ണോ വ്യ​ക്തിവൈ​രാ​ഗ്യ​മാ​ണോ എ​ന്നൊ​ക്കെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഷ​ണ്മു​ഖ​ന്‍ ആ​ശാ​രി​യു​ടെ ഇ​ള​യ മ​ക​നാ​ണ് ആ​ദി​ത്യ​ന്‍. മൂ​ത്ത മ​ക​ന്‍ സൂ​ര​ജ്.