യു​വാ​വ് ബാ​ത്ത്റൂ​മി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, March 27, 2024 10:13 PM IST
ശ്രീ​കാ​ര്യം: ഓ​ൾ ഇ​ന്ത്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന യു​വാ​വ് വീ​ട്ടി​ലെ ബാ​ത്തു​റൂ​മി​നു സ​മീ​പം തെ​ന്നി​വീ​ണു മ​രി​ച്ച​നി​ല​യി​ൽ. ചെ​റു​വ​യ്ക്ക​ൽ വേ​ലൂ​ർ​ക്കോ​ണം ശി​വ തീ​ർ​ഥ​ത്തി​ൽ ച​വ​റ കെ​എം എം​എ​ൽ ജീ​വ​ന​ക്കാ​ര​ൻ സു​നി​ൽ കു​മാ​റി​ന്‍റെ​യും ര​ഞ്ജി​ത​യു​ടെ​യും മ​ക​ൻ എ​സ്. ആ​ർ. സൂ​ര​ജ് കൃ​ഷ്ണ (19)യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ല​സ്ടു ക​ഴി​ഞ്ഞ സൂ​ര​ജ് വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ മു​റി​യി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​നി​ൽ​കു​മാ​റി​ന്‍റെ സ​ഹോ​ദ​രി ചെ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് ബാ​ത്തു​റൂ​മി​ൽ ത​ല ഇ​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ: സ​ന്ദീ​പ് കൃ​ഷ്ണ.